Monday, February 27, 2017

ജ്യോതിശാസ്ത്ര മാമാങ്കം - രണ്ടാം ദിനം (25.02.2017)

അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിര്‍മ്മാണം നടത്തുക - ജ്യോതിശാസ്ത്ര മാമാങ്കം

മലപ്പുറം, 25.02.2017
വിദ്യാഭ്യാസപരമായി മുന്നിലാണെങ്കിലും അന്ധവിശ്വാസം മൂലമുള്ള ചൂഷണം നാള്‍ക്കുനാള്‍ ഏറി വരുകയാണ്. പ്രപഞ്ചവിജ്ഞാനം പ്രചരിപ്പിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതാണ് ഇതിന് കാരണം. കേരളത്തെ അന്ധവിശ്വാസത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് ആവശ്യമായ നിയമം നിര്‍മ്മിക്കണമെന്ന് ജ്യോതിശാസ്ത്ര മാമാങ്കത്തില്‍ പ്രമേയം വഴി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസങ്ങളിലായി തിരുനാവായ ഹൈസ്‌കൂളില്‍ നടന്നു വരുന്ന പരിപാടിയില്‍ ടി.കെ ദേവരാജന്‍ (നക്ഷത്രമാനം), പ്രൊഫ. കെ. പാപ്പൂട്ടി (ജ്യോതിഷവും ജ്യോതിശാസ്ത്രവും), എം.പി.സി നമ്പ്യാര്‍ (ജ്യോതിശാസ്ത്ര സോഫ്റ്റ് വെയര്‍), ബ്രിജേഷ് പൂക്കോട്ടൂര്‍ (ജ്യോതിശാസ്ത്ര മൊബൈല്‍ ആപ്ലിക്കേഷന്‍), എ ശ്രീധരന്‍ (ജ്യോതിശാസ്ത്ര പഠനം - ഉപകരണങ്ങളിലൂടെ), കെ. അശോക് കുമാര്‍ ISRO (ഇന്ത്യന്‍ ജ്യോതിശാസ്ത്ര പര്യവേഷണം), എം.പി.സി നമ്പ്യാര്‍ (ടെലിസ്‌കോപ്പുകളുടെ ചരിത്രം) എ്ന്നിവര്‍ രണ്ടാം ദിനത്തിലെ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പംഗങ്ങള്‍ മാമാങ്ക സ്മാരകങ്ങള്‍ സന്ദര്‍ശിച്ചു. ഡോബ്‌സോണിയന്‍, ഇക്വിറ്റേറിയന്‍, ആള്‍ട്ട് അസിമത്ത്, ഗോറ്റു മൗണ്ട് എന്നീ സവിശേഷതകളോടെയുള്ള ശക്തിയേറിയ 12 ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് 500 പേര്‍ പങ്കെടുത്ത ജനകീയ നക്ഷത്ര നിരീക്ഷണം നടന്നു.


ജ്യോതിശാസ്ത്ര മാമാങ്കം - രണ്ടാം ദിനത്തിലെ കാഴ്ചകള്‍

ജ്യോതിശാസ്ത്ര പഠനം ഉപകരണങ്ങളിലൂടെ.
എ. ശ്രീധരന്‍ & ടീം


ഡേ-ടൈം ആസ്‌ട്രോണമി



നക്ഷത്രമാനങ്ങള്‍
ടി.കെ ദേവരാജന്‍


ജ്യോതിഷവും ജ്യോതിശാസ്ത്രവും 
പ്രൊഫ: കെ. പാപ്പൂട്ടി


ജ്യോതിശാസ്ത്ര പഠനം സാങ്കേതികവിദ്യയിലൂടെ.
ബ്രിജേഷ് പൂക്കോട്ടൂര്‍


ജ്യോതിശാസ്ത്ര പഠനം സാങ്കേതികവിദ്യയിലൂടെ.
സ്റ്റെല്ലേറിയം വിശദമായി...
എം.പി.സി നമ്പ്യാര്‍


സംസ്‌കൃത സര്‍വ്വകലാശാലയിലെ നാടന്‍പാട്ട് ടീം


ഇന്ത്യന്‍ ജ്യോതിശാസ്ത്ര ചരിത്രം
അശോക് കുമാര്‍ (ISRO)


ടെലിസ്‌കോപ്പുകളുടെ ചരിത്രവും ശാസ്ത്രവും-
എം.പി.സി നമ്പ്യാര്‍


മാമാങ്ക സ്മാരകങ്ങളിലൂടെ ഒരു യാത്ര.


ജ്യോതിശാസ്ത്ര പാനല്‍ പ്രദര്‍ശനവും പുസ്തകങ്ങളും...


ടെലിസ്‌കോപ്പുകളും വാനനിരീക്ഷണവും


ആസ്ട്രോ ഫോട്ടോഗ്രാഫി - 

കനോണ്‍ ക്യാമറയില്‍ നേരിട്ട് 250mm ലെന്‍സുപയോഗിച്ച് പകര്‍ത്തിയ ഓറിയോണ്‍ നെബുല, മറ്റ് ദൃശ്യങ്ങള്‍...



No comments:

Post a Comment